തിരുവനന്തപുരം: പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ചാലക്കുടി സഹൃദയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ബെല്‍വിന്‍ പോള്‍, ബെന്‍സണ്‍ തോമസ് എന്നിവരെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്.
സ്വന്തമായി വെബ്‌സൈറ്റ് നിര്‍മ്മിച്ച ഇവര്‍ ഗൂഗിള്‍ പരസ്യത്തിന് (ഗൂഗിള്‍ ആഡ്സെന്‍സ്) കൂടുതല്‍ ഹിറ്റ് കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ പണം കിട്ടുമെന്ന് മനസിലാക്കി വ്യാജ അശ്ലീല ഫോട്ടോകള്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയയിരുന്നു. ഫോട്ടോയോടൊപ്പം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇവരുടെ ബ്ലോഗില്‍ ഹിറ്റുണ്ടാകുകയും അതനുസരിച്ച് ഇവരുടെ അക്കൗണ്ടില്‍ പണം വരുകയും ചെയ്യും. ഇത്തരത്തില്‍ മൂന്നു തവണകളായി ഒരു അക്കൗണ്ടില്‍ഡ മാത്രം 60,000 രൂപ പ്രതികള്‍ക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഐടി ആക്ടിലെ 67A, വ്യാജ ഫോട്ടോ ചമച്ചതിന് ഐപിസി 469, അപകീര്‍ത്തിപ്പെടുത്തലിന് ഐപിസി 500 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പണത്തിനു വേണ്ടി അപകീര്‍ത്തികരമായ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
Post Your Comments