Kerala

പദ്മതീർഥകുളത്തിലെ കൽമണ്ഡപം പൊളിച്ചതിനെതിരെ കുമ്മനം

തിരുവനന്തപുരം : ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അത് തകർക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർഥകുളത്തിലെ  കൽമണ്ഡപം എന്നത് ആചാരപരമായി മാത്രമല്ല പൗരാണിക സമ്പത് എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത് ആര് പറഞ്ഞിട്ട് പൊളിച്ചു എന്ന് കളക്ടർ വ്യക്തമാക്കണം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഗൗരവമായി ഇടപെടണം എന്നും കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ  രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും വികാരം മാനിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴ ചേർന്ന് കിടക്കുന്ന പദ്മനാഭസ്വാമി ക്ഷേത്ര ത്തിന് എതിരായ ഏതൊരു നീക്കവും ചെറുത്ത് തോൽപ്പിക്കാൻ മലയാളികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button