കോഴിക്കോട്: നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു വന്‍തീപിടുത്തം. ജനറേറ്ററിന്റെ ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതോടെ സമീപമുള്ള ടെലിഫോണ്‍ കേബിളുകള്‍ക്കും തീപിടിച്ചു. അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ 20 മിനിറ്റ് നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമില്ല.
Post Your Comments