ന്യൂഡല്‍ഹി: ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളടക്കം തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി വിരമിച്ച പാക് സൈനികരെ റിക്രൂട്ട് ചെയ്യുന്നതായും മുന്നറിയിപ്പുണ്ട്.
പത്താന്‍കോട്ടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ മേധാവി മൗലാന മസൂദ് അസറിനെതിരെ കേസെടുക്കാന്‍ പാക് അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജെയ്‌ഷെയുടെ പുതിയ നീക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നത്.
Post Your Comments