ന്യൂഡല്‍ഹി:ജെ എന്‍ യു വിന്റെ വിവാദ മുദ്രാവാക്യങ്ങളുടെയും ദേശ ദ്രോഹ പ്രവര്‍ത്തനങ്ങളുടെയും അവയെ സംരക്ഷിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടിനെതിരെ പ്രതിഷേധിച്ച് മുന് സൈനികര്‍ നാളെ മാര്‍ച്ച് ചെയ്യുന്നു. ദേശത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനായാണ് നാളെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പതാക കേന്ദ്ര സര്‍വ്വകലാശാലകളില്‍ സ്ഥാപിക്കുമെന്ന് തീരുമാനിച്ചതിനെ എതിര്‍ത്ത് കൊണ്ട് ചിലര്‍ വന്നത് തന്നെ ദേശ സ്‌നേഹം കുറയുന്നതിന്റെ ലക്ഷണമായും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചില ദേശ ദ്രോഹികളെ സംരക്ഷികാനായി ചില പാര്‍ട്ടികള്‍ കാണിക്കുന്ന തിടുക്കം സംശയമുളവാക്കുന്നതായും രാജ്യത്തിന്റെ മുന്‍ കാവലാളുകള്‍ പറയുന്നു. ഇന്ത്യ എന്ന രാജ്യം നശിക്കാനുള്ളതല്ല,
ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന സ്വാതന്ത്ര്യം അല്ല എന്ന് ഓരോ ദേശ സ്‌നേഹിയും മനസ്സിലാക്കണം. ദേശ സ്‌നേഹികളായ എല്ലാവരെയും ഈ മാര്‍ച്ചിലേക്ക് ക്ഷണിച്ചു കൊണ്ട് മുന്‍ സൈനീകരുടെ സംഘടന കുറിപ്പ് പുറത്തിറക്കി.
Post Your Comments