International

അടിച്ച് ഫിറ്റായ കുരങ്ങന്‍ കത്തിയെടുത്തു, പിന്നെ സംഭവിച്ചത്…

റിയോ ഡി ജനീറോ: അടിച്ച് ഫിറ്റായ ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കുരങ്ങനാണ് കുടിച്ച് പൂസായതെങ്കിലോ? ബ്രസീലിലെ പാറ്റോസ് നഗരത്തിലെ ഒരു ബാറിലാണ് സംഗതി നടന്നത്.

ബാറിന്റെ മേല്‍ക്കൂരയിലൂടെയാണ് കുരങ്ങന്‍ അകത്ത് കടന്നത്. എത്തിയ സ്ഥലം മോശമല്ലെന്ന് മനസിലാക്കിയ ആള്‍ ഒന്നും നോക്കിയില്ല. കണ്ണില്‍ കണ്ട കുപ്പിയെല്ലാം തുറന്ന് സാധനം അങ്ങ് അകത്താക്കി. ഫിറ്റായതോടെ കക്ഷി സമീപത്തെ മേശയില്‍ കണ്ട ഒരു കത്തിയുമെടുത്ത് പുറത്തിറങ്ങി.

ആളുകളുടെ പിന്നാലെ കത്തിയുമായെത്തി പേടിപ്പിക്കലായി പിന്നെ ആശാന്റെ പരിപാടി. ഇതോടെ ബാറുകാരും ആകെ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേനാംഗങ്ങളെത്തിയാണ് കുരങ്ങനെ പിടികൂടിയത്. കത്തി വാങ്ങി അടുത്ത വനത്തിലേക്ക് വിടാനൊരുങ്ങിയ അധികൃതര്‍ക്ക് പക്ഷേ തെറ്റി. വനത്തിലേക്ക് തുറന്ന് വിട്ട നേരം നോക്ക് കുരങ്ങ് തിരിഞ്ഞോടി. സമീപത്തെ വീടുകള്‍ക്ക് മുകളില്‍ കയറിയായി കക്ഷിയുടെ പിന്നത്തെ അഭ്യാസം.

അവസാനം അഗ്നിശമന സേനാംഗങ്ങള്‍ ഒരു കൈ കൂടി നോക്കിയിട്ടാണ് കുരങ്ങിനെ പിടിക്കാനായത്. കുരങ്ങ് ഇപ്പോള്‍ ഇവരുടെ കസ്റ്റഡിയിലാണ്.

shortlink

Post Your Comments


Back to top button