കൊച്ചി ● മത്സ്യവും ഇനി ഓണ്‍ലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ സീഫുഡ് കയറ്റുമതി സ്ഥാപനങ്ങലിലൊന്നായ ബേബി മറൈന്‍ ഗ്രൂപ്പാണ് ‘ഡെയ്ലി ഫിഷ്’ പുതിയ ഓണ്‍ലൈന്‍ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സ്യം കഴുകി വൃത്തിയാക്കി ‘റെഡി ടു കുക്ക്’ ആയാകും മത്സ്യം വീട്ടിലെത്തിക്കുക. ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രിയപ്പെട്ട ഇനങ്ങളായ ചെമ്മീന്‍, നെയ്മീന്‍, വെളുത്ത ആവോലി, ചെമ്പല്ലി, കരിമീന്‍, അയല, മത്തി, സ്ക്വിഡ്, നത്തോലി തുടങ്ങിയവയും ഡിമാന്‍ഡനുസരിച്ച് ഞണ്ട്, ലോബ്സ്റ്റര്‍ തുടങ്ങിയവയും 250 ഗ്രാം, 500 ഗ്രാം, 1 കിലോ പായ്ക്കുകളിലായാണ് വീടുകളിലും ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും എത്തിച്ചു നല്‍കുക.
ഇപ്പോള്‍ കൊച്ചിയില്‍ മാത്രം ലഭ്യമാകുന്ന ‘ഡെയ്ലി ഫിഷ്’പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഡെയ്ലി ഫിഷ് സമുദ്രോല്‍പ്പന്നങ്ങള്‍ www.dailyfish.in എന്ന വെബ്സൈറ്റിലൂടെയും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡെയ്ലി ഫിഷ് ഇന്ത്യ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തും വാങ്ങാവുന്നതാണ്.
Post Your Comments