തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഫെബ്രുവരി 23 ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞും അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments