അലിഗഡ് ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിന് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ബസൌളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ആരെങ്കിലും നിയമ ലംഘനം നടത്തിയാല്‍ അവരുടെ കുടുംബം ഗ്രാമത്തിലെ റോഡുകള്‍ എട്ടുദിവസം വൃത്തിയാക്കുകയും 1,000 രൂപ പിഴയടയ്ക്കുകയും വേണമെന്നും പഞ്ചായത്ത് ഉത്തരവിട്ടു. മൊബൈല്‍ സാങ്കേതിക വിദ്യ പെണ്‍കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കുമെന്നതിനാലാണ് നിരോധനമെന്നു ഗ്രാമ മൂപ്പന്‍ രാംവിര്‍ സിംഗ് പറഞ്ഞു. ഇതോടൊപ്പം പഞ്ചായത്തില്‍ മദ്യ വില്‍പനയും പൂര്‍ണമായി നിരോധിച്ചു. ആരെങ്കിലും മദ്യം കുടിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ അവര്‍ക്കും സമാന ശിക്ഷ നല്‍കുമെന്നും രാംവിര്‍ സിംഗ് പറഞ്ഞു.
അതേസമയം, ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അധികാരം നല്‍കിയിട്ടില്ലെന്ന് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് ചൌഹന്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്യ്രം നിഷേധിക്കുന്ന ഏത് സംഘടനയായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം.
Post Your Comments