Kerala

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഉറപ്പ്

ആലപ്പുഴ: ഏറെക്കാലമായി കേരളം ഉന്നയിച്ചു വരുന്ന എയിംസ് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജിന് ‘പ്രധാനമന്ത്രി സ്വാസ്ഥ്യ യോജന’പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.എയിംസിനൊപ്പം ആലപ്പുഴയ്ക്ക് ആര്‍.സി.സിയോ കാന്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക സംവിധാനമോ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ഇതിനായി പദ്ധതി തയ്യാറാക്കി നല്‍കാനും കേന്ദ്ര മന്ത്രി നിര്‍ദ്ദേശിച്ചു.

അമൃത് പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ കാന്‍സര്‍ മരുന്നുകളുടെ വില 60 മുതല്‍ 90 ശതമാനം വരെ കുറച്ചുനല്‍കുകയാണ്.എല്ലാ ജില്ലാ ആശുപത്രികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും നഡ്ഡ പറഞ്ഞു.ആലപ്പുഴയിലേത് 150 കോടി രൂപയുടെ പദ്ധതിയാണ്. അഞ്ചുനില കെട്ടിടമാണ് നിര്‍മ്മിക്കുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 200 കിടക്കകള്‍ അധികമായി വരും. 50 കിടക്കകളുള്ള ഐ.സി.യു, എട്ട് ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍ എന്നിവയും നിര്‍മ്മിക്കും. 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

shortlink

Post Your Comments


Back to top button