India

ജനറൽ ബക്ഷി ദേശത്തിന് വേണ്ടി കരഞ്ഞപ്പോൾ ചാനൽ ചർച്ച ആണെന്ന് നോക്കാതെ ചാനലിലേക്ക് വിളിച്ചു ആശ്വസിപ്പിച്ചു സ്മൃതി ഇറാനി

ഭാരതത്തിനു വേണ്ടി കണ്ണു നീർ വാർക്കാൻ പഴയ സൈനീക മേധാവി. ടൈംസ്‌ നൗ ചാനൽ ചർച്ചയിൽ ദേശ ദ്രോഹികളെ പിന്തുണയ്ക്കുന്ന ചർച്ചകൾ കണ്ടു മനസ്സുടഞ്ഞു ഇടയ്ക്ക് പൊട്ടിക്കരഞ്ഞ മുന് ജനറൽ ബാക്ഷിയെ സമാശ്വസിപ്പിച്ചു കൊണ്ട് സ്മൃതി ഇറാനിയുടെ ഫോൺ.

ദേശീയ പതാക എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും ഉയർത്തുമെന്ന കേന്ദ്രത്തിന്റെ തീരുമാനത്തിനെ ചിലർ എതിർത്തപ്പോൾ അതിനെ പ്രതിരോധിച്ചു സംസാരിക്കുന്നതിനിടെ വികാരഭരിതനായി പൊട്ടിക്കരയുകയായിരുന്നു ജെനറല്‍ ബക്ഷി. ഉടനെ ചാനലിലേക്ക് ഒരു ഫോൺ വന്നു, ചാനൽ ചർച്ച ആണെന്ന് നോക്കാതെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ജെനറലിനെ ആശ്വസിപ്പിച്ചു, “എന്‍റെ രാജ്യത്തിന്‍റെ സങ്കടകരമായ ഒരു അവസ്ഥ ആണ് GD BAKSHI യെന്ന രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം അനുഷ്ടിച്ച ഒരു സൈനീകന്റെ കണ്ണീര്‍ കണ്ട നിമിഷം, തിരികെ യാതൊന്നും ചോദിക്കാത്ത ഒരു സൈനീകന്റെ കണ്ണു നീര്. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഞങ്ങള്‍ എല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, നമ്മടെ ദേശിയപതാകയുടെ കീഴില്‍ അറിഞ്ഞുകൊണ്ടും അറിയാതെയും ഞങ്ങള്‍ അല്ലാവരും താങ്കളോട് കടപ്പെട്ടിരിക്കുന്നു..” സ്മൃതി പറഞ്ഞു.

shortlink

Post Your Comments


Back to top button