സാന്റ ടെറസിറ്റ: അര്‍ജന്റീനയിലെ ഒരു ബീച്ചില്‍ സന്ദര്‍ശകരുടെ സെല്‍ഫി ഭ്രമം കൊണ്ടെത്തിച്ചത് ഡോള്‍ഫിന്റെ മരണത്തിലാണ്. സാന്റ ടെറിസിറ്റ ബീച്ചിലാണ് സംഭവം. കടലില്‍ നിന്നും തീരത്തടിഞ്ഞ ഡോള്‍ഫിന്‍ കുഞ്ഞിനെ കൗതുകത്തോടെ സന്ദര്‍ശകര്‍ കയ്യിലെടുത്തു.
ഡോള്‍ഫിനെ തിരിച്ച് കടലിലേക്ക് വിടാതെ അതിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനായി പിന്നെ തിരക്ക്. കയ്യിലെടുത്തവര്‍ തലോടുകയും ഒപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. സെല്‍ഫിയെടുക്കാനായി സന്ദര്‍ശകര്‍ ഡോള്‍ഫിനെ കൈമാറ്റം ചെയ്തു കൊണ്ടിരുന്നു. ഏറെ നേരം ഈ പ്രവര്‍ത്തി തുടര്‍ന്നതോടെ ഡോള്‍ഫിന്‍ അവശനായി. ഒടുവില്‍ ചത്തുപോവുകയും ചെയ്തു.
ലാ പ്ലാറ്റ അഥവാ ഫ്രാന്‍സിസ്‌കാന ഡോള്‍ഫിന്‍ എന്ന ഇനത്തില്‍ പെടുന്ന ഡോള്‍ഫിനാണ് ചത്തത്. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ എന്നിവടങ്ങളില്‍ മാത്രം കാണുന്ന ഡോള്‍ഫിനാണിത്. വംശനാശ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ് ഇവ.
സംഭവം വിവാദമായി. പരിസ്ഥിതി സ്‌നേഹികളും മൃഗസ്‌നേഹികളും അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അര്‍ജന്റീന വൈല്‍ഡ്‌ലൈഫ് ഫൗണ്ടേഷനും പ്രതിഷേധം രേഖപ്പെടുത്തി. ഇനി തീരത്തടിയുന്ന ഡോള്‍ഫിനെ ഉടന്‍തന്നെ തിരിച്ച് കടലിലേക്കു തന്നെ വിടണമെന്നും നിര്‍ദ്ദേശം നല്‍കി.
Post Your Comments