ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഇതുപോലെയുള്ള ബിരുദങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന മോദിയുടെ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 22 ന് സര്‍വകലാശാലയില്‍ ബിരുദദാനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മോദിയ്ക്ക് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിക്കാനായിരുന്നു സര്‍വകലാശാല തീരുമാനിച്ചിരുന്നത്. പൊതുപ്രവർത്തന, ഭരണനിർവഹണ രംഗങ്ങളിലെ അദ്ദേഹത്തിന്രെ വിശിഷ്ടമായ നേതൃപാഠവം കണക്കിലെടുത്ത് ഡോക്ടർ ഓഫ് ലാ(എൽ.എൽ.ഡി) ബിരുദമാണ് സർവകലാശാല വാഗ്ദാനം ചെയ്തതെന്ന് സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യം പ്രധാനമന്ത്രിയെ അധികൃതര്‍ അറിയിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
ഇതാദ്യമായല്ല മോദി ഡോക്ടറേറ്റ് ബിരുദം നിരസിക്കുന്നത്. 2014 ലെ യു.എസ് സന്ദര്‍ശനത്തിനിടെ ലൂസിയാന സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് വാഗ്ദാനം മോദി നിരസിച്ചിരുന്നു. ഗുജറാത്തിലെ സമൂഹ്യപരിവര്‍ത്തനം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണം തുടങ്ങിയവയിലെ മോദിയുടെ പങ്ക് കണക്കിലെടുത്തായിരുന്നു ലൂസിയാന സര്‍വകലാശാലയുടെ തീരുമാനം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും നിരവധി ഓണററി ഡോക്ടറേറ്റുകള്‍ മോദി നിരസിച്ചിരുന്നു.
Post Your Comments