NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തിയേക്കും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അടുത്ത മാസം നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഇരുനേതാക്കള്‍ക്കളെയും ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും നവാസ് ഷരീഫും കൂടിക്കാഴ്ച നടത്തുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിക്കുള്ള ക്ഷണം ഇരുനേതാക്കളും സ്വീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ആണവ ഉച്ചകോടി. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ 2010 ല്‍ ആരംഭിച്ച ആണവസുരക്ഷാ ഉച്ചകോടിയില്‍ ആദ്യമായാണ് ഇന്ത്യാ-പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button