International

ടെന്നീസ് കാണുന്നത് ശല്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ജറുസലേം: ടെലിവിഷനില്‍ ടെന്നീസ് കണ്ടുകൊണ്ടിരിക്കെ ശല്യം ചെയ്ത ഭാര്യയെ 76 കാരന്‍ കൊലപ്പെടുത്തി. മൗറീസ് ബിനിയാഷ്വിലി എന്നയാളാണ് ഭാര്യ മാല്‍ക്കയെ കൊന്നത്. 1955 ലാണ് ഇരുവരും വിവാഹിതരായത്.

അത്യധികം വാശിയേറിയ മത്സരം സസൂക്ഷ്മം വീക്ഷിക്കുന്നതിനിടയില്‍ ഭാര്യ ഇടയ്ക്കിടെ ഓരോ കാര്യങ്ങള്‍ ചോദിച്ചും കാഴ്ച തടസ്സപ്പെടുത്തിയുമെല്ലാം ബിനിയാഷ്വിലിനെ ദേഷ്യം പിടിപ്പിച്ചു. ഇയാള്‍ അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മാല്‍ക്ക ശല്യപ്പെടുത്തല്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഇതില്‍ ദേഷ്യം വന്ന ഭര്‍ത്താവ് അടുക്കളയില്‍ ചെന്ന് സാധനങ്ങള്‍ മുറിക്കുന്ന ബോര്‍ഡ് എടുത്തുകൊണ്ടുവന്ന് സമീപത്ത് സോഫയില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ കൈകള്‍ കൂട്ടിപ്പിടിച്ച ശേഷം തല ബോര്‍ഡിലെ മുറിയുന്ന ഭാഗത്ത് വെച്ച് അമര്‍ത്തി. ഇത് പല തവണ ചെയ്ത ശേഷം അടുക്കളയില്‍ ചെന്ന് ചുറ്റിക കൊണ്ടുവന്ന് ബോര്‍ഡില്‍ അടിക്കുകയും ചെയ്തു.

ഇവരുടെ ശബ്ദം കേട്ട് വന്ന അയല്‍ക്കാര്‍ മാല്‍ക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

shortlink

Post Your Comments


Back to top button