NewsInternational

നല്ലവളായ വീട്ടമ്മ വേശ്യയായി: യുവതിയുടെ തൊഴില്‍ അറിഞ്ഞ് ഞെട്ടി ഭര്‍ത്താവും അയല്‍ക്കാരും

അബാര്‍ഡീന്‍:മനുഷ്യരുടെ ഉള്ളിലിരുപ്പ് കണ്ടെത്തുന്നതിന് ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പുറമേക്ക് മാന്യരെന്ന് തോന്നുന്നവരുടെ യഥാര്‍ത്ഥ ജീവിതം പലപ്പോഴും ഞെട്ടിക്കുന്നതായിരിക്കും. ലണ്ടനിലെ ജെസീക്ക മക്ഗ്രാ എന്ന യുവതിയുടെ യഥാര്‍ത്ഥ ജോലി അറിഞ്ഞപ്പോള്‍ ഞെട്ടിയിരിക്കുകയാണ് മുന്‍ ഭര്‍ത്താവും ബന്ധുക്കളും അയല്‍ക്കാരും.

മകനെ നോക്കി മാന്യയായി ജീവിക്കുന്ന വീട്ടമ്മയെന്നായിരുന്നു ജെസീക്കയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുണ്ടായിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും അകലെയുള്ള അബാര്‍ഡീനില്‍ വച്ച് ജെസീക്ക കൊല ചെയ്യപ്പെട്ടതോടെയാണ് ഇവരുടെ യഥാര്‍ത്ഥ തൊഴില്‍ പുറത്തുവന്നത്. മണിക്കൂറിന് ഇരുനൂറ് പൗണ്ടോളം ഈടാക്കിയിരുന്ന ഒരു വേശ്യയായിരുന്നു ജെസീക്ക. മകനെ നോക്കുന്നതിനായി ഡാന്‍സറായി ജോലി ചെയ്യുകയാണെന്നായിരുന്നു ജെസീക്ക എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ ലൈംഗിക തൊഴിലാളി ആയായിരുന്നു ജെസീക്കയുടെ ജീവിതം.

്അബാര്‍ഡീനിലെ ഒരു ഫഌറ്റില്‍ വെച്ച് ജെസീക്ക കൊല്ലപ്പെട്ടതോടെയാണ് ജെസീക്കയുടെ തൊഴില്‍ എല്ലാവരും അറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജെസീക്ക ലൈംഗിക തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞത്. തൊഴിലിന്റെ ഭാഗമായി സ്ഥിരമായി വിദേശങ്ങളിലേക്ക് യാത്രകള്‍ പോകുന്നത് ജെസീക്കയുടെ പതിവായിരുന്നു. എബോണി, ബിയാന്‍ക, കെല്ല വെസ്റ്റ്, ബി ബിയാന്‍ക എന്നീ പേരുകളിലായിരുന്നു ജെസീക്ക തൊഴില്‍ ചെയ്തിരുന്നത്. അബാര്‍ഡനില്‍ വളര്‍ന്ന ജെസീക്ക പിന്നീട് മാഞ്ചസ്റ്ററിലേക്കും ലണ്ടനിലേക്കും മാറി താമസിക്കുകയായിരുന്നു. ജെസീക്കയുടെ കൊലപാതകത്തില്‍ ഇരുപത്തിയഞ്ചുകാരനായ ഒരു യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഇയാളെ അബാര്‍ഡീന്‍ ഷെരീഫ് കോടതിയില്‍ ഹാജരാക്കി.

shortlink

Post Your Comments


Back to top button