Kerala

ഹജ്ജ് തീര്‍ത്ഥാടനത്തിന് റെക്കോര്‍ഡ് അപേക്ഷ

തിരുവനന്തപുരം:  ഹജ്ജ് തീര്‍ത്ഥാടനത്തിന് റെക്കോര്‍ഡ് അപേക്ഷ. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തീര്‍ത്ഥാടനത്തിന് പോകാന്‍ അപേക്ഷിച്ചവരുടെ എണ്ണം ഇതിനോടകം മുക്കാല്‍ ലക്ഷം കവിഞ്ഞു.

75,000ലധികം അപേക്ഷകളാണ് ഈ വര്‍ഷം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് അപേക്ഷകള്‍ മുക്കാല്‍ ലക്ഷം കവിയുന്നത്. പക്ഷേ പത്ത് ശതമാനം പേര്‍ക്ക് മാത്രമെ ഹജ്ജിന് അവസരം ലഭിക്കൂ. സംസ്ഥാനത്തിനുള്ള നിലവിലെ ക്വാട്ടയില്‍ വര്‍ദ്ധനവ് വരുത്തിയില്ലെങ്കില്‍ 90 ശതമാനം പേര്‍ക്കും പോകാന്‍ കഴിയില്ല. അഞ്ച് തവണ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ലിസ്റ്റ് തയ്യാറാക്കുക.നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button