International

എയര്‍പോര്‍ട്ടിലെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് യുവതി ഉടുതുണി അഴിച്ചു

ലണ്ടന്‍: സുരക്ഷാ പരിശോധനയുടെ ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ച് പാവാടയുരിഞ്ഞ യുവതിക്ക് പിഴ ശിക്ഷ. എമിയര്‍നി എന്ന യുവതിക്കാണ് 150 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടിലെ ക്യൂ വൈകുന്നതില്‍ പ്രതിഷധിച്ചാണ് യുവതി വസ്ത്രമുരിഞ്ഞത്. യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടിലെത്തിയ യുവതിക്ക് 40 മിനിറ്റുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു.

മിനിറ്റുകള്‍ ക്യൂവില്‍ നിന്ന ശേഷവും യുവതിയുടെ ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന സെക്യൂരിറ്റിക്കാരുടെ ചോദ്യത്തില്‍ പ്രകോപിതയായാണ് യുവതി വസ്ത്രമൂരിയത്. പ്രതിഷേധം കനത്തതോടെ യുവതിയെ അറസ്റ്റ് ചെയ്ത പോലീസ് പിഴ ഈടാക്കിയ ശേഷം പിന്നീട് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button