BusinessTechnology

4000 രൂപയുടെ ഫോണ്‍ 251 രൂപയ്ക്ക് വില്‍ക്കുന്നതിന് പിന്നിലെ രഹസ്യം!

ന്യൂഡല്‍ഹി: കേവലം 251 രൂപയ്ക്ക് എല്ലാവിധ സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട്‌ ഫോണ്‍ സ്വന്തമാക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും ഇതാണ് വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് ഫോണിന്റെ ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം വെബ്സൈറ്റ് നിശ്ചലമായി. 6 ലക്ഷത്തോളം സന്ദര്‍ശകര്‍ ഒന്നിച്ചെത്തിയതാണ് പ്രശ്നമായതെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.

ഇതിനിടെ, ഒരു സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ 251രൂപയ്ക്ക് വില്‍ക്കാനാകുമെന്നാണ് ഗാഡ്ജറ്റ് പ്രേമികള്‍ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം ഫ്രീഡം 251 ഫോണിന്റെ നിര്‍മ്മാതാക്കളായ ബെല്‍ റിംഗിന്റെ വൈസ് പ്രസിഡന്‍റ് അശോക്‌ ചദ്ധ വെളിപ്പെടുത്തുന്നു. 4000 രൂപയ്ക്ക് ലഭ്യമാകുന്ന ആഡ്കോം എന്ന കമ്പനിയുടെ ഫോണാണ് ഫ്രീഡം 251 എന്ന പേരില്‍ റീ-ബ്രാന്‍ഡ്‌ ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ ഫോണ്‍ 2300 രൂപയ്ക്ക് വിറ്റാലും നഷ്ടമുണ്ടാകില്ല. നികുതി, വന്‍തോതിലുള്ള നിര്‍മ്മാണം എന്നിവയിലൂടെ നിര്‍മാണ ചെലവ് 800 രൂപയായി കുറയ്ക്കാന്‍ കഴിയും. മാത്രമല്ല റീട്ടെയ്ല്‍ ഡീലര്‍മാരെ ആശ്രയിക്കാതെ ഓണ്‍ലൈന്‍ വഴി നേരിട്ട് വില്‍ക്കുന്നതിനാല്‍, കമ്മീഷന്‍, പരസ്യ പ്രചാരണ ചെലവ് എന്നിവ ഒഴിവാക്കി 251 രൂപയ്ക്ക് ഫോണ്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് അശോക്‌ പറയുന്നത്.

എന്നാല്‍ അശോക്‌ ചദ്ധ നിരത്തുന്ന കണക്കുകള്‍ വിശ്വസനീയമാണോയെന്നു ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു ദേശിയ ചാനലിലാണ് അശോക്‌ കണക്കുകള്‍ വെളിപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button