International

ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കുമെന്ന് നടി

കെയ്റോ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വിവാഹം കഴിക്കാമെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ നടി. നടി എല്‍ഹാം സാഹിനാണ് വ്യത്യസ്ത വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബാഗ്ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നും വിശ്വസിക്കുന്നുവെന്ന് 55 കാരിയായ എല്‍ഹാം സാഹിന്‍ പറയുന്നു. ബഗ്ദാദിയെ വധിക്കുന്നയാള്‍ ഏതു നാട്ടുകാരനായാലും പ്രശ്നമില്ലെന്നും ഒരാള്‍ക്കു സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധുവും സമ്മാനിക്കുമെന്നും നടി പറയുന്നു. അയാള്‍ക്കൊപ്പം എവിടെ പോകാനും തയ്യാറാണെന്നും ആ ധീരന്റെ ദാസിയായി കഴിയാനും ഒരുക്കമാണെന്നും അവര്‍ പറഞ്ഞു.

നിരവധി ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുള്ള സാഹിന് അന്തര്‍ദേശീയ, ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button