NewsInternational

സബ്‌വേയുടെ ടോയ്‌ലറ്റില്‍ പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു

ട്രിനിഡാഡ്: സബ്‌വേയുടെ ടോയ്‌ലറ്റില്‍ പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സബ്‌വേയുടെ ഫുഡ് ചെയിനിലെ ടോയ്‌ലറ്റിലാണ് മേരി ഗ്രേസ് എന്ന യുവതി പ്രസവിച്ചത്. കാലിഫോര്‍ണിയന്‍ സ്ട്രീറ്റിലെ സബ്‌വേയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുടര്‍ന്ന് ഇവര്‍ കുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ടോയ്‌ലറ്റിലെ വെള്ളത്തില്‍ പാതി മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ഫുഡ് ചെയ്ന്‍ ജീവനക്കാര്‍ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ റെസ്‌റ്റോറന്റില്‍ നിന്ന് രക്ഷപെട്ട യുവതിയെ പോലീസ് പിടികൂടി. മയക്കുമരുന്ന് കേസില്‍ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയാണ് മേരി ഗ്രേസെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button