സുജാത ഭാസ്‌കര്‍
ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ഷഹാജി ഭോസ്ലേയുടേയും ജീജാബായിയുടെയും ഇളയമകനാണ് ശിവാജി. അദ്ദേഹത്തിൻറെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.
മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ്. ധീരനും കർക്കശക്കാരനുമായ ഭരണാധികാരി. ശത്രുക്കളോടു ഒരു വിട്ടുവീഴ്ചയുമില്ലാത്ത ധീര ദേശാഭിമാനി.ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുമ്പോഴും അസാമാന്യമായ മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.മറ്റു മതക്കാരെ സംരക്ഷിക്കുന്നതിലും മുൻപിലായിരുന്നു ശിവാജി. അദ്ദേഹത്തിന്റെ സേനകളിൽ മുസ്ലീങ്ങളായ അനവധി സൈന്യാധിപന്മാർ ഉണ്ടായിരുന്നു. മറ്റുള്ള ഭരണാധികാരികളോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തിട്ടുള്ളൂ. ഒരിക്കലും ഇതര മതസ്ഥരോട് അദ്ദേഹം ശത്രുത കാണിച്ചിട്ടില്ല.
2000 സൈനീകരെയാണ് അദ്ദേഹത്തിന് പിതൃസ്വത്തായി ലഭിച്ചത് . പക്ഷെ തന്റെ സേനയുടെ ബലം അദ്ദേഹം 10,000 ആക്കി ഉയർത്തി.സൈനീകര്‍ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കി സേനയുടെ ബലം വർദ്ധിപ്പിച്ചു. തന്റെ സമുദ്ര തീരത്തുള്ള സേനകളേയും അദ്ദേഹം വളരെ ബുദ്ധിപൂർവ്വം ഉപയോഗിച്ചു. മറാത്ത നേവി എന്ന പേരില്‍ അന്നേ നേവി ഉണ്ടായിരുന്നു ശിവാജിയുടെ സാമ്രാജ്യത്തിന്. ഒരുപക്ഷെ ഒരു ഭരണാധികാരികളും അന്ന് ചിന്തികാത്ത കാര്യം. .
യുദ്ധത്തിൽ പല ഭരണാധികാരികളെയും അദ്ദേഹം തോല്പ്പിച്ചു. അതിൽ പ്രധാനിയായിരുന്നു പേർഷ്യൻ ഭരണാധികാരി അഫ്‌സൽ ഖാൻ. അഫ്‌സൽ ഖാന് ശിവാജി മഹാരാജാവിനെക്കാൾ ആള്ബലവും സൈനീക ബലവും എല്ലാം ഉണ്ടായിരുന്നു. സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കഠിനമായ ശിക്ഷ തന്നെ ശിവാജിയുടെ കാലത്ത് നല്കപ്പെട്ടിരുന്നു. യുദ്ധത്തിൽ കീഴ്പ്പെടുന്നവരോട് ദയാപൂർവ്വം ആയിരുന്നു ഇടപെട്ടിരുന്നത്. ഭാരതത്തിനു വേണ്ടി ആയിരുന്നു അദ്ദേഹം നിലകൊണ്ടത്. സ്വന്തം മറാത്ത സാമ്രാജ്യത്തിനെ സ്നേഹിക്കുന്നതിനേക്കാൾ ഭാരതത്തെ സ്നേഹിക്കുകയും ഭാരതത്തിനു വേണ്ടി പല യുദ്ധങ്ങളിലും പങ്കെടുക്കുകയും ചെയ്തു.
തന്റെ ജനങ്ങളോട് അനുഭാവപൂർവ്വം പെരുമാറുകയും അവര്ക്ക് അവരുടെ മത സ്വാതന്ത്ര്യം അനുവദിക്കുകയും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്നവര്ക്ക് കടുത്ത ശിക്ഷയും നല്കിയിരുന്നു. ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ്. അദ്ദേഹത്തെ പോലെയുള്ള ഒരു ഭരണാധികാരി ജന മനസ്സുകളിൽ എന്നും ജീവിക്കും.
Post Your Comments