India

സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ല : ബി.എസ് ബസ്സി

ന്യൂഡല്‍ഹി : സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി. താന്‍ ബി.ജെ.പിയുടെ ശിങ്കിടിയല്ലെന്നും രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യമെന്നും ബസ്സി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി താന്‍ സേവനം ചെയ്യുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ നിയമിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മാധ്യമങ്ങള്‍ ഒരു പരിപാടിയോ വസ്തുതയോ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ക്ക് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് ഒരു കാര്യം ശരിയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. എന്നാല്‍, പോലീസിന് ശൂന്യതയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ബസ്സി ചൂണ്ടിക്കാട്ടി.

രാജ്യത്ത് നിലവിലുള്ള നിയമം അടിസ്ഥാനമാക്കിയാണ് പോലീസിന്റെ പ്രവര്‍ത്തനം. നിയമപ്രകാരമുള്ള നടപടികളെ പോലീസിന് സാധിക്കൂ. ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്. വൈദ്യപരിശോധന വഴി ഇത് സ്ഥിരീകരിക്കാവുന്നതാണെന്നും ബസ്സി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button