കോഴിക്കോട്ട് : സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദീന്‍ മുസല്യാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം കൊണ്ടോട്ടിയിലെ വസതിയിലേക്കു കൊണ്ടുപോയി.
1996 മുതല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1937ല്‍ ചെറുശേരി മുഹമ്മദ് മുസല്യാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. 22-ാമത്തെ വയസ്സില്‍ മത അധ്യാപനം തുടങ്ങി.
സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃക ദര്‍സ് സംരംഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. ചെമ്മാട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലായിരുന്നു.
Post Your Comments