തിരുവനന്തപുരം: കയര്‍- വ്യവസായ സെക്രട്ടറി റാണി ജോര്‍ജ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ വിജിലന്‍സ് കേസ്. അനധികൃത വിദേശ യാത്രകളും ഫണ്ടു തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ് കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍, മദനന്‍ എന്നിവരാണ് റാണി ജോര്‍ജിനെ കൂടാതെ വിജിലന്‍സ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.
റാണിജോര്‍ജും സംഘവും നടത്തിയ ഇരുപതോളം വിദേശയാത്രകളെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ പിള്ള എന്നയാള്‍ 2013ല്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നു വിജിലന്‍സ് നടത്തിയ ത്വരിതപരിശോധനയില്‍ റാണിജോര്‍ജ് പണം വകമാറ്റി ചെലവഴിച്ചെന്നും ഫണ്ട് തിരിമറി നടത്തിയെന്നും കണ്െടത്തിയിരുന്നു. കയര്‍ ബോര്‍ഡ് കണ്‍സോര്‍ഷ്യം രൂപീകരിക്കാനും കമ്പനി നിയമപ്രകാരം രജിസ്റര്‍ ചെയ്യാനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ കണ്‍സോര്‍ഷ്യം റജിസ്റര്‍ ചെയ്തിട്ടില്ലെന്നും, അതിനായി സര്‍ക്കാര്‍ നല്‍കിയ മൂന്നു കോടിയോളം രൂപ വകമാറ്റി ചെലവിട്ടാണു റാണി ജോര്‍ജും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തിയതെന്നും വിജിലന്‍സ് കണ്ടെത്തി.
Post Your Comments