തിരുവനന്തപുരം: കനയ്യ കുമാറിനെ തല്ലിയ അഭിഭാഷകന്റെ വാക്കുകള്‍ കേട്ട് ഞെട്ടി എന്ന് പറഞ്ഞ തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി നേതാവ് വി മുരളീധരന്. ജെ.എന്‍.യുവില്‍ ഉയര്‍ന്ന അത്യന്തം ഹീനമായ രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ കേട്ടപ്പോള്‍ ഒരു ഞെട്ടലും തോന്നാതിരുന്ന തോമസ് ഐസക്, പട്യാല കോടതി വളപ്പില്‍ ചില അഭിഭാഷകര്‍ നടത്തിയ വൈകാരിക പ്രകടനത്തെപ്പറ്റി കേട്ടപ്പോള്‍ ഞെട്ടിയത് അതിശയമായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ കൊന്ന ഹിന്ദു മഹാസഭയെ തോമസ് ഐസക് വിമര്‍ശന വിധേയമാക്കുന്ന കാലഘട്ടത്തില്‍ ഹിന്ദുമഹാസഭയുടെ തലപ്പത്ത് സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയാണ് ഉണ്ടായിരുന്നത്. ഹിന്ദുമഹാസഭയുടെ സ്ഥാപകാംഗവും ദേശീയ അദ്ധ്യക്ഷനുമായിരുന്നു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി. അന്ന് ജ്യോതിബാസുവും കൂട്ടരും ഹിന്ദുമഹാസഭ നേതാവിന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തോമസ് ഐസക്കിന് കൂടി അവകാശപ്പെട്ടതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുക്കാനും സമര ഭടന്മാരെ പിടികൂടി ബ്രിട്ടീഷ് പോലീസിനെ ഏല്പിക്കാനും സഖാക്കള്‍ നടത്തുന്ന ‘ പ്രയത്നങ്ങള്‍ ‘ വിശദീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് അന്നത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പി.സി.ജോഷി അയച്ച റിപോര്‍ട്ട് ചരിത്ര രേഖയാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാര്‍, ഞങ്ങള്‍ മാത്രമായിരുന്നില്ല ഒറ്റുകാര്‍ എന്ന് വരുത്തി തീര്‍ക്കാനാണ് സവര്‍ക്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയേയും ഒക്കെ വലിച്ചിഴക്കുന്നത് .
മുരളീധരന്റെ പോസ്റ്റ് ഇങ്ങനെ. പൂര്‍ണ്ണമായ പോസ്റ്റ് ഇവിടെ വായിക്കാം.
ജെ.എൻ.യുവിൽ ദശാബ്ദങ്ങളായി രാഷ്ട്ര ദ്രോഹപ്രവർത്തനങ്ങൾ നടന്നിരുന്നത് തോമസ് ഐസക്കിന്റെ പാർട്ടിയുടെ സംരക്ഷണത്തിലായിരുന്നു. …
Posted by V Muraleedharan on Wednesday, February 17, 2016
Post Your Comments