India

പത്താം ക്ലാസുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനെ പുറത്താക്കി

ചെന്നൈ: വെല്ലൂരിരില്‍ പത്താം ക്ലാസുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അദ്ധ്യാപകനം ജോലിയില്‍ നിന്നും പുറത്താക്കി. മദനൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായ എസ്.രാജിക്കെതിരെയാണ് നടപടി.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇത് നിഷേധിച്ചെങ്കിലും രാജി ശല്യപ്പെടുത്തല്‍ തുടര്‍ന്നു. തുടര്‍ന്ന് താനിനി സ്‌കൂളിലേക്ക് പോകുന്നില്ലെന്ന് വീട്ടില്‍ പറഞ്ഞോതോടെയാണ് വീട്ടുകാര്‍ കാര്യം തിരക്കിയത്.

പിന്നീട് രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ഉപരോധിക്കുകയും അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രിയദര്‍ശിനി നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയും അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

shortlink

Post Your Comments


Back to top button