Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറു സി.പി.എമ്മുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.അരോളി സ്വദേശികളായ ശ്രീജയന്‍, ജോയി ജോസഫ്, പ്രബേഷ് ഭാര്‍ഗവന്‍, ലിപിന്‍ ആകാശ്, പ്രശാന്ത് എന്നിവരുടെ അറസ്റ്റാണ് വളപട്ടണം പോലീസ് ഇന്ന് രേഖപ്പെടുത്തിയത്. സംഭവം നടന്നയുടന്‍ തന്നെ ഇവര്‍ പോലീസ് പിടിയിലായിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുജിത് ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15-ന് രാത്രി 11 മണിയോടെയാണ് ഇരുപത് പേരടങ്ങുന്ന സംഘം അരോളിയിലുള്ള സുജിത്തിന്റെ വീട്ടില്‍ ആക്രമണം നടത്തിയത്. വടിയുമായെത്തിയ സംഘം സുജിത്തിനെ വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് മര്‍ദിച്ചു. മാതാപിതാക്കളുടെ മുന്നിലിട്ടായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്.

shortlink

Post Your Comments


Back to top button