Kerala

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവും അമ്മയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മകനും അമ്മയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറായ ഉപ്പുതറ കൊച്ചുപുരയില്‍ പക്രു എന്നു വിളിക്കുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാലിനു വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാറിനു സമീപം ഡൈ മുക്കില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.

പെണ്‍കുട്ടിയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിനാലിന് വൈകിട്ട് വിഷ്ണുവും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അന്നു രാത്രി ഉപ്പുതറ തവാരണ സ്വദേശി രേഷ്മ ഭവനില്‍ റോബിന്‍റെ മേല്‍നോട്ടത്തിലുള്ള പത്തനംതിട്ട സ്വദേശിയുടെ വീട്ടില്‍ ഇവര്‍ താമസിച്ചു. ഇവിടെ വച്ചാണ് ആദ്യം വിഷ്ണു പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ, പോലീസ് ഇവരെ അന്വേഷിക്കുന്നതറിഞ്ഞ് ഡൈ മുക്കിലുള്ള റോബിന്‍റെ ഭാര്യ വീട്ടിലേക്ക് ഇവരെ മാറ്റി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവര്‍ ഡൈമുക്കിലുണ്ടെന്നു മനസ്സിലാക്കിയ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് ഇരുവരും സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഓടി. തേയില തോട്ടത്തിൽ ഒളിച്ചിരുന്ന ഇവരെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. വിഷ്ണു മൂന്നു തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായി. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Post Your Comments


Back to top button