International

ലാഹോര്‍ സാഹിത്യോത്സവത്തിന് അനുമതി നിഷേധിച്ചു

ഇസ്ലാമാബാദ്: ലാഹോര്‍ സാഹിത്യോത്സവത്തിന് അനുമതി നിഷേധിച്ചു. ലോകത്താകമാനമുള്ള എഴുത്തുകാരും വിവിധ രംഗങ്ങളിലെ പ്രതിഭകളും ഒത്തുചേരുന്ന ലാഹോര്‍ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അനുമതി നിഷേധിച്ചു. പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ ഭരണകൂടമാണ് അനുമതി നിഷേധിച്ചുള്ള കത്ത് ജനുവരി 30ന് പുറത്തിറക്കിയത്. പരിപാടി നടക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് ഇമ്രാന്‍ മഖ്ബൂല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.  പക്ഷേ മുന്‍നിശ്ചയിച്ച പ്രകാരം ഈ മാസം 19 മുതല്‍ 21 വരെ സാഹിത്യോത്സവം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button