തിരുവനന്തപുരം : സംസ്ഥാനത്ത് കടംകൂടിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്.
2014-15ല്‍ കടമെടുത്ത 18509 കോടിയില്‍ പലിശക്കും മുതല്‍ തിരിച്ചടയ്ക്കുന്നതിനും ശേഷം ബാക്കിയായത് വെറും 5365 കോടിയാണ്. കടമെടുത്ത പണം കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. 2010-11ല്‍ 38791 കോടിയായിരുന്ന ചെലവ് 1415ല്‍ 76744 കോടിയായി. 98 ശതമാനമാണ് വര്‍ധന. കഴിഞ്ഞവര്‍ഷം മാത്രം 10500 കോടിയുടെ വര്‍നയാണ് വന്നത്. റവന്യു കമ്മി കുറയ്ക്കാനും കടം നിയന്ത്രിക്കാനുമുള്ള സാമ്പത്തിക ഉത്തരവാദിത്ത നിയമം ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ നാലു വര്‍ഷവും റവന്യൂ കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും വര്‍ധിച്ചു. ചെലവിന്റെയും പലിശ ബാധ്യതയുടെയും വര്‍ധനക്കനുസരിച്ച് വരുമാനം വര്‍ധിച്ചില്ല. 2011-12നുശേഷം ചെലവ് നേരിടാന്‍ വരുമാനം പര്യാപ്തമായിരുന്നില്ല.
റവന്യൂധനപ്രാഥമിക കമ്മികള്‍ വര്‍ധിച്ചു. 50 ശതമാനത്തില്‍ കൂടുതല്‍ തുക വികസന ചെലവുകള്‍ക്ക് ഉപയോഗിച്ചെങ്കിലും അതില്‍ ഭൂരിഭാഗവും റവന്യൂ ചെലവുകള്‍ക്കായിരുന്നു. കടമെടുത്ത പണത്തിന്റെ ഭാഗം കമ്മി നേരിടാനാണ് വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വെച്ച 2015ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments