International

വിവാഹശേഷം വീട്ടിലേക്കു പോകും വഴി വധൂവരന്മാര്‍ അടിച്ചു പിരിഞ്ഞു

വിവാഹശേഷം വീട്ടിലേക്കു പോകും വഴി വധൂവരന്മാര്‍ അടിച്ചു പിരിഞ്ഞു. സംഭവം അങ്ങ് റഷ്യയിലാണ്. കെട്ടും പാട്ടും കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് രണ്ടു പേരും ഉടക്കിയത്.

കാറില്‍ നിന്നും തിരക്കുള്ള വഴിയില്‍ ഇറങ്ങി നിന്ന് വധൂവരന്മാര്‍ തര്‍ക്കിക്കുകയായിരുന്നു. ഇതിനിടെ വധുവിനെ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ വരന്‍ ശ്രമിച്ചെങ്കിലും കാറില്‍ കയറാന്‍ വധു തയാറായിരുന്നില്ല. ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം വധുവിന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ വരന്‍ ശ്രമിക്കുന്നുണ്ട്.

അതേസമയം എന്തിനാണ് നവദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതെന്ന് വ്യക്തമല്ലെന്ന് വരന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. വധൂവരന്മാരുടെ കാറിന് പുറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് രണ്ട് മിനിട്ട് 35 സെക്കന്റ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button