NewsIndia

വിവാഹത്തില്‍ ആഹ്ലാദിച്ച് വെടിവെയ്പ്പ് ; വരന്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: വിവാഹത്തില്‍ വെടിയുതിര്‍ത്ത് ആഘോഷിക്കുന്നതിനിടെ വെടിയേറ്റ് വരന്‍ മരിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവമുണ്ടായത്. ആഹ്ലാദ പ്രകടനത്തിനായി നടത്തിയ വെടിവെയ്പ്പ് ഉന്നംപിഴച്ച് കൊണ്ടാണ് വരന്‍ കൊല്ലപ്പെട്ടത്.
നിരവധി ആള്‍ക്കാര്‍ വെടിയുതിര്‍ത്ത് ആഘോഷിച്ചതിനാല്‍ ആരാണ് വരന് നേരെ വെടിയുതിര്‍ത്തതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വരന്‍ കുതിരപ്പുറത്ത് വിവാഹ വേദിയിലേക്ക് വരുന്നതിനിടെയാണ് സംഭവമുുണ്ടായത്. വെടിയുണ്ട ലക്ഷ്യം തെറ്റി വരന്റെ തലയിലാണ് തറച്ചത്. കുതിരപ്പുറത്ത് നിന്ന് വീണ വരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലം സന്ദര്‍ശിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ആ സമയം സ്ഥലത്തുണ്ടായിരുന്ന ആളുകളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

shortlink

Post Your Comments


Back to top button