സിംഗപ്പൂര്‍: ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്ട്ടിന്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എഫ്-16 വിമാനങ്ങളാണ് ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മ്മിക്കുക. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമ്പനി സി.ഇ.ഓ ഫില്‍ ഷോ പറഞ്ഞു. എന്നാല്‍ പദ്ധതി എന്ന് തുടങ്ങാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായിരിക്കും ഇത്. ഇരു രാജ്യങ്ങളുടേയും സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയെ അടിസ്ഥാനമാക്കിയാവും തുടര്‍പ്രവര്‍ത്തനങ്ങള്‍. 2011-ല്‍ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്നും സി 139 ജെ ശ്രേണിയില്‍പ്പെട്ട ആറ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. ഈ വര്‍ഷം ഇത്രയും തന്നെ ഹെലികോപ്റ്ററുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്.
ഇന്ത്യയിലെ കുറഞ്ഞ വേതനവും ഉല്‍പ്പാദനച്ചെലവ് കുറവാണെന്നതും എഞ്ചിനീയറിംഗ് വൈദഗ്ധ്യവുമാണ് ലോക്ക്ഹീഡ് മാര്‍ട്ടിനെ ആകര്‍ഷിക്കുന്നത്.
സൈന്യത്തിനായി ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങുമ്പോള്‍ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറും. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ 2019-20 ഓടെ ലോക്ക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ ആദ്യ യുദ്ധവിമാനം നിര്‍മ്മിക്കും.
Post Your Comments