തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും കേരള പോലീസ് സൈബര്‍ ഡോം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് പൊതുമേഖലാ സ്വകാര്യ വിദഗ്ദരെ ഉള്‍പ്പെടുത്തി പദ്ധതി ആരംഭിക്കുന്നത്.
ടെക്‌നോപാര്‍ക്കില്‍ തുടങ്ങുന്ന സൈബര്‍ ഡോം ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നതോടെ കേരള പോലീസിന് സൈബര്‍ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബര്‍ കേസുകളുടെ അന്വേഷണം എന്നിവ കൂടുതല്‍ കാര്യക്ഷമായി നടത്താനാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായാണ് പൊതുമേഖലാ പങ്കാളിത്തത്തോടെ കേന്ദ്രം തുടങ്ങുന്നത്.
സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍ഡിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിംഗ്, സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ഡോമിന്റെ സേവനങ്ങള്‍.
Post Your Comments