KeralaNews

പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അതിനെ രാജ്യ വിരുദ്ധമായി കാണാനാവില്ല. കെ. ആര്‍. മീര

ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് കരുതുന്നില്ലെന്ന് കെ.ആര്‍.മീര തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിനെ രാജ്യ വിരുദ്ധമായി കാണാനാവില്ല. പലതരം വെല്ലുവിളികള്‍ നേരിടുന്ന ലോകത്ത് പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നിരിക്കെ ദേശീയതാവാദമുയര്‍ത്തുന്നതില്‍ അര്‍ഥമില്ല.ഞാന്‍ വിദ്യാര്‍ത്ഥികളുടെ പക്ഷത്താണ്. അവകാശങ്ങള്‍ നേടാന്‍ അവര്‍ സമരം ചെയ്യുക തന്നെ വേണമെന്നും മീര തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങി കൊണ്ട് താന്‍ നടത്തിയ പ്രതികരണമാണ് ഇതെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു

KR MEERA

shortlink

Post Your Comments


Back to top button