IndiaNews

ഡല്‍ഹിയില്‍ അഭിഭാഷകര്‍ക്കെതിരെ പ്രതിഷേധിച്ച വനിതയെ മാനഭംഗം ചെയ്യുമെന്ന് ഭീഷണി

മുംബൈ: കൂട്ടമാനഭംഗം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് ട്വിറ്ററിലൂടെ ഭീഷണി.
മുംബൈയിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് രണ്ട് ദിവസത്തിനകം കൂട്ടമാനഭംഗത്തിനിരയാകും എന്ന് ട്വിറ്ററിലൂടെ ഭീഷണി ലഭിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമരീന്ദ് കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടുള്ള വ്യക്തിയുടെ പേരില്‍ കേസ് എടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ യുവതി പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയ്ക്ക് ട്വിറ്ററില്‍ ഭീഷണി സന്ദേശം ലഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button