India

ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാക്കള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാക്കള്‍ സംഘടനാറയില്‍ നിന്ന് രാജിവെച്ചു. എ.ബി.വി.പിയുടെ ജെ.എന്‍.യു. ജോയിന്റ്‌ സെക്രട്ടറി പ്രദീപ്‌ നര്‍വാല്‍, സ്‌കുള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ യുണിറ്റ്‌ പ്രസിഡന്റ്‌ രാഹുല്‍ യാദവ്‌ , യൂണിറ്റ്‌ സെക്രട്ടറി അങ്കിത്‌ ഹാന്‍സ്‌ എന്നിവരാണ്‌ രാജിവെച്ചത്‌. ജെ.എന്‍.യു വിഷയം വിഷയം കൈകാര്യം ചെയ്‌ത രീതിയില്‍ പ്രതിഷേധിച്ചാണ്‌ തങ്ങള്‍ രാജിവയ്‌ക്കുന്നതെന്ന്‌ ഇവര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു.

നിലവിലെ ജെ.എന്‍.യു വിഷയത്തിലും ഹൈദരാബാദ്‌ സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയുടെ ആത്മഹത്യയിലും മനുസ്‌മൃതി വിഷയത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചാണ്‌ രാജിയെന്ന് പ്രദീപ്‌ നര്‍വ്വാലിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറയുന്നു. ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഇവര്‍ വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യുവിനൊപ്പം അണിനിരക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്‌. ഫെബ്രുവരി ഒമ്പതിന്‌ ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നത്‌ ദുഖകരമാണെന്നും പക്ഷേ പ്രശ്‌നത്തെ കൈകാര്യം ചെയ്‌ത എന്‍.ഡി.എ.സര്‍ക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണെന്നും ഇവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകര്‍മാരും അക്രമിക്കപ്പെടുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button