ചെന്നൈ: തമിഴ്നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. ഹരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ ചെന്നൈ എഗ്മോറിലെ ഐ.പി.എസ്. മെസ്സിലെ 104-ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.2009 ബാച്ചിലെ കര്‍ണ്ണാടക കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. സംഭവത്തില്‍ എഗ്മോര്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണല്‍ കമ്മീഷണര്‍ റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനാവും കേസന്വേഷിക്കുകയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments