ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിക്കറ്റ് സര്‍വകലാശാലാ ‘ഡി’ സോണ്‍ കലോത്സവം നടക്കുന്നതിനിടെ രാവിലെ പത്തരയോടെയായിരുന്നു അപകടം. മരച്ചുവട്ടില്‍ ഇരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍പെട്ട് മരം കടപുഴകി വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന ക്യാംപസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കലോത്സവം മറ്റിവെച്ചു.
Post Your Comments