ജനീവ: യു.എന്‍ രക്ഷാസമിതിയുടെ 15 അംഗ ഘടനക്കും പ്രവര്‍ത്തനരീതിക്കുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യാഥാര്‍ഥ്യബോധം തെല്ലുമില്ലാതെ പ്രവര്‍ത്തിക്കുന്ന സമിതി പോയകാലത്തിന്റെ പ്രതീകമാണെന്നും അടിയന്തര പരിഷ്‌ക്കരണം ആവശ്യമാണെന്നും യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
‘സ്വന്തം സംവിധാനം തന്നെ തകരാറിലായിരിക്കെയാണ് ലോകത്തുടനീളം ജനാധിപത്യസ്ഥാപനത്തിന് രക്ഷാസമിതി ശ്രമം നടത്തുന്നതെന്നത് വൈരുധ്യമാണ്. നിയമസാധുത വീണ്ടെടുക്കാന്‍ രക്ഷാസമിതി പരിഷ്‌ക്കരിക്കുക മാത്രമാണ് പോംവഴി’ യു.എന്നില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ആഗോള സമാധാനത്തിനും സുരക്ഷക്കും തീവ്രവാദം വലിയ വെല്ലുവിളിയായി തുടരുമ്പോഴും ഇല്ലാതാക്കുന്നതില്‍ യു.എന്നും രക്ഷാസമിതിയും സ്വീകരിക്കുന്ന നടപടികള്‍ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നും അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. 15 അംഗ രക്ഷാസമിതിയില്‍ അഞ്ചുപേര്‍ സ്ഥിരാംഗങ്ങളും അവശേഷിച്ചവര്‍ രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന താല്‍ക്കാലിക അംഗങ്ങളുമാണ്.
Post Your Comments