ഒഡിഷ : നാല് സിമി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്റലിജെന്‍സ് ബ്യൂറോയും തെലങ്കാന പോലീസും ഒഡിഷ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിയിലായത്. വളരെക്കാലമായി പിടികിട്ടാപ്പുള്ളികളായിരുന്നു ഇവര്‍. ഇന്ന് രാവിലെ രൂര്‍ക്കേലയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ ഇവിടെ ആയിരുന്നു താമസം. പോലീസിനു നേരെ ഇവര വെടിവെയ്പ്പ് നടത്തി.
തിരിച്ചു പോലീസ് നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. മുഹമ്മദ് ഖാലിദ് ,അംജദ് ഖാന്‍ ,സാക്കീര്‍ ഹുസൈന്‍, മഹബൂബ് എന്നിവരും ഇവരില്‍ ഒരാളുടെ പ്രായമായ അമ്മയും അറസ്റ്റില്‍ ആയി. ഇവര്‍ക്കെതിരെ മധ്യപ്രദേശ്, ഉത്തരപ്രദേശ്, ആന്ധ്ര എന്നിവിടങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന പല കേസുകളിലും ഇവരുടെ പങ്കു ഉണ്ടെന്നാണ് അറിയുന്നത്.
അഞ്ചു തോക്കുകളും നിരവധി വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രാജ്യത്തെ പല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ സുരക്ഷിതമായി തങ്ങാറുള്ള സ്ഥലമാണ് രൂര്‍ക്കേലാ.
Post Your Comments