ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറയും. ഡീസല്‍ വില 28 പൈസ കൂടും. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 59.63 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 44.96 രൂപയാണ് വില.
ഇത് തുടര്‍ച്ചയായി ആറാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. മൂന്നു മാസത്തിനിടെ ആദ്യമായാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ഏറ്റവുമൊടുവില്‍ ഇന്ധനവില പരിഷ്കരിച്ചത്. എന്ന് പെട്രോളിന് 4 പൈസയും ഡീസലിന് 3 പൈസയുമാണ് കുറച്ചത്.
അതേസമയം, സര്‍ക്കാര്‍ പെട്രോളിന് 1 രൂപയും ഡീസലിന് 1.50 രൂപയും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലെ ധനക്കമ്മി നേരിടുന്നതിന് 3200 കോടി രൂപ സര്‍ക്കാരിന് ഇതിലൂടെ ലഭിക്കും. നവംബര്‍ മുതല്‍ ഇതുവരെ അഞ്ച് തവണ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് ലഭിച്ച അധിക വരുമാനം17,000 കോടി രൂപയാണ്.
Post Your Comments