India

അപകടത്തില്‍ പെട്ട് രണ്ടായി മുറിഞ്ഞ ശരീരം ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിച്ച ആളുള്‍ക്ക് മാതൃകയായി ”തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന്” പറഞ്ഞ് യുവാവ് മരണത്തിന് കീഴടങ്ങി

ബംഗളൂരു : അപകടത്തില്‍ പെട്ട് ശരീരം രണ്ടായി മുറിഞ്ഞപ്പോഴും ”തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന്” പറഞ്ഞ് യുവാവ് മരണത്തിന് കീഴടങ്ങി. ബംഗളൂരു നെലമംഗല ബേഗുരുവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ ബാങ്ക് ജീവനക്കാരനും തുംകൂര്‍ സ്വദേശിയുമായ ഹരീഷ് (25) ആണ് അപകടത്തില്‍ പെട്ടത്.

ഹരീഷ് ഓടിച്ച ബൈക്കിന് പിന്നില്‍ വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി കയറി ഇറങ്ങിയതിനെ തുടര്‍ന്ന് ഹരീഷിന്റെ ശരീരം അര ഭാഗത്ത് നിന്ന് പൂര്‍ണമായി വേര്‍പെട്ട് രണ്ടായി. ശരീര ഭാഗങ്ങള്‍ രണ്ടായി റോഡില്‍ 20 മിനിട്ട് കിടന്നിട്ടും ഹരീഷിനെ രക്ഷിക്കാന്‍ ആരും തയാറായില്ല.

ചുറ്റും കൂടി നിന്നവര്‍ ഹരീഷിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഫോട്ടോയെടുക്കുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ചുറ്റും കൂടി നിന്നവരോട് താന്‍ മരിക്കുകയാണെങ്കില്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ഹരീഷ് അപ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. നീലമംഗലം റൂറല്‍ പോലീസും ആംബുലന്‍സും സംഭവ സ്ഥലത്ത് എത്തുമ്പോള്‍ അപകടം നടന്ന് 10-12 മിനിട്ടുകള്‍ ആയിരുന്നു.

വളരെ വേഗത്തില്‍ തന്നെ ഹരീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ആംബുലന്‍സ് ഡ്രൈവറോടും ഹരീഷ് തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button