India

സ്വഛ് ഭാരത് പദ്ധതിയില്‍ ഒന്നാമതെത്തി മാതൃക കാട്ടി മൈസൂരു

മൈസൂരു : സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ രാജ്യത്തിന് മാതൃക കാട്ടി വീണ്ടും മൈസൂരു നഗരം. കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈസുരുവിന്റെ ഈ നേട്ടം. മാലിന്യ നിര്‍മാര്‍ജനത്തിലെ ശ്രദ്ധേയ നേട്ടമാണ് രാജ്യത്തെ ശുചിത്വ നഗരമായി മൈസൂരുവിനെ നിലനിര്‍ത്തിയത്.

മൈസൂരുവിന് പിറകെ ചണ്ഡീഗഢ്, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിശാഖപട്ടണം, സൂറത്ത്, രാജ്‌കോട്ട്, ഗാങ്‌ടോക്ക്, പിമ്പ്രി ചിങ്വാഡ്, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളാണ് ആദ്യ പത്തിലുള്ളത്. മൈസൂരുവിലെ ജനവാസ ഇടങ്ങള്‍, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക സംവിധാനമുണ്ട്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരുവിലേക്ക് ലക്ഷക്കണക്കിന് പേര്‍ എത്താറുണ്ട്.

മാലിന്യ നിര്‍മാര്‍ജനവും സംസ്‌കരണവും, ശുചിമുറി സൗകര്യം, വായുമലിനീകരണം, ശുചിത്വ ബോധവത്ക്കരണം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ മൈസൂരു മറ്റു നഗരങ്ങളെക്കാള്‍ മുന്‍പിലെത്തി. 14 ലക്ഷം പേര്‍ താമസിക്കുന്ന നഗരം ദിവസേന പുറംതള്ളുന്ന 405 ടണ്‍ മാലിന്യം നഗരത്തില്‍ ചീഞ്ഞുനാറാതെ ശാസ്ത്രീമായി സംസ്‌കരിക്കാനുള്ള സംവിധാനം മൈസൂരുവിന്റെ പ്രധാന നേട്ടമാണ്. വീടുകളില്‍ നിന്നുള്ള വേര്‍തിരിച്ചുള്ള മാലിന്യ ശേഖരവും മൈസൂരുവിലെ മാത്രം പ്രത്യേകതയാണ്.

shortlink

Post Your Comments


Back to top button