Kerala

എ.സി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കോട്ടയം : എ.സി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന്‍ വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കോട്ടയം വാഴൂര്‍ സ്വദേശി സി.ജെ ബുഷ് നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ കോടതിയുടെ വിധി. യാത്രക്കാരന് റെയില്‍വേ 13,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് തുരന്തോ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നതിനിടെ തേര്‍ഡ് എ.സി കമ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഇടതുകൈയിലെ ചൂണ്ടുവിരലില്‍ എലി കടിച്ചെന്നാണ് പരാതി. സംഭവം ടി.ടി.ആര്‍ അറിയിച്ചെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ട്രെയിനില്‍ സൗകര്യം ഉണ്ടായിരുന്നില്ല. എറണാകുളത്ത് എത്തുമ്പോള്‍ റെയില്‍വേ ആശുപത്രിയില്‍ കുത്തിവയ്പ്പ് എടുക്കാനായിരുന്നു ടി.ടി.ആറിന്റെ നിര്‍ദ്ദേശം.

ബുഷ് വൈകുന്നേരം എറണാകുളത്തെത്തിയപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് ചികിത്സാ സൗകര്യം ആവശ്യപ്പെട്ടു. എന്നാല്‍ റെയില്‍വേ ആശുപത്രിയില്‍ രാത്രികാലത്തു ഡോക്ടര്‍മാര്‍ ഇല്ലെന്നും കോട്ടയം സ്‌റ്റേഷനിലെത്തി ചികിത്സതേടണമെന്നും സ്‌റ്റേഷന്‍ മാസ്റ്റര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോട്ടയത്തെത്തി സ്‌റ്റേഷന്‍ മാസ്റ്ററെ കണ്ടെങ്കിലും കാര്യം ഉണ്ടായില്ല. രാവിലെ എത്താനാണ് ബുഷിന് ലഭിച്ച നിര്‍ദേശം. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ അദ്ദേഹം രാവിലെ വീണ്ടും കോട്ടയം റെയില്‍വേസ്‌റ്റേഷനിലെത്തി. എന്നാല്‍ എലി കടിച്ചതിന് തെളിവ് നല്‍കാനായിരുന്നു അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതോടെ ബുഷ് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.

shortlink

Post Your Comments


Back to top button