ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ യാത്രക്കാരന്‍ ആര്‍.യാദവാണ് അറസ്റ്റിലായത്.
മുംബൈയിലേക്കു പോകാനെത്തിയ യാദവ് ഒമ്പതു വെടിയുണ്ടകളുമായി സുരക്ഷാസേനയുടെ പിടിയിലാകുകയായിരുന്നു. മതിയായ രേഖകളില്ലാതെ വെടിയുണ്ടകളുമായി എത്തിയ ഇയാളെ വിമാനത്താവളം സുരക്ഷാവിഭാഗം പിന്നീട് ഡല്‍ഹി പോലീസിനു കൈമാറി.
Post Your Comments