India

മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു

ഹൈദരാബാദ് : മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു. ഹൈദരാബാദിലെ ഫലക്‌നുമയിലുള്ള മുസ്ലീം പള്ളിയില്‍ സെയ്ദ് അസം അലി(55)യാണ് മസ്ജിദ്ഇറെഹ്മത്ത് ഇഖുബായുടെ ഗെയിറ്റില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കായി എത്തിയ പള്ളിയിലെ മോസാനാണ് ഇദ്ദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

അലിയുടെ മകന്‍ അഷ്ഫാക്ക് അലിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അലിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യചെയ്തതിന് കാരണം വ്യക്തമല്ല. കച്ചിഗുഡാ സ്വദേശിയായ അലി മൂന്നു വര്‍ഷം മുമ്പ് വീട് ഉപേക്ഷിച്ചതാണ്. അതിനു ശേഷം പള്ളിയിലായിരുന്നു താമസം. പള്ളിയിലും അടുത്തുള്ള ദര്‍ഗയിലും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടുമായിരുന്നു അലി ജീവിച്ചിരുന്നത്. ഇതുവരെ അദ്ദേഹം തിരികെ വീട്ടില്‍ പോയിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ സൊഹര്‍ നമസ്‌കാരത്തിനായി പള്ളിക്കും ദര്‍ഗയ്ക്കും ഇടയിലുള്ള ഗെയറ്റ് തുറന്നപ്പോഴാണ് റബര്‍ ബെല്‍റ്റില്‍ അലി തൂങ്ങി നില്‍ക്കുന്നത് മോസാന്‍ കണ്ടത്. യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ബെല്‍റ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

shortlink

Post Your Comments


Back to top button