India

കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : ജെ.എന്‍.യു യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡല്‍ഹി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള കാരണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

അറസ്റ്റിന്റെ തലേദിവസം നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയതയുണര്‍ത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നും സുരക്ഷ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളൊന്നും അവര്‍ ഉയര്‍ത്തിയിരുന്നില്ല. ഇന്ത്യാ വിരുദ്ധമായി ഇവിടെ സംസാരിച്ചിരുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്റെ(ഡിഎസ്യു) അംഗങ്ങളാകാം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ പതിച്ചിരുന്ന പോസ്റ്ററുകളില്‍ ഡിഎസ്യു നേതാക്കളുടെ പേരാണ് ഉണ്ടായിരുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button