India

അഭിഭാഷകരുടെ ആക്രമണം : കനയ്യ കുമാറിന് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഗുരുതര പരിക്ക്. പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകര്‍ കനയ്യയെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അറസ്റിലായ കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആക്രമണമുണ്ടായത്. കോടതി വളപ്പില്‍ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘമെത്തി കനയ്യയെ പരിശോധിച്ചു.

രണ്ടു ദിവസം മുന്‍പ് കോടതി പരിസരത്ത് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച 50 ഓളം അഭിഭാഷകര്‍ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ അഭിഭാഷക സംഘം പോലീസ് സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനയ്യ കുമാറിനെയും മര്‍ദ്ദിച്ചു. ഫസ്റ് പോസ്റ് റിപ്പോര്‍ട്ടര്‍ താരിഖ് അന്‍വറിനെ അക്രമികള്‍ വളഞ്ഞുവച്ച് മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് 400 ഓളം പോലീസുകാര്‍ കോടതി പരിസരത്ത് സുരക്ഷയൊരുക്കാന്‍ എത്തിയിരുന്നു.

shortlink

Post Your Comments


Back to top button